വടകര: ഹോട്ടലിന്റെ ലൈസന്‍സ് പുതുക്കി നല്‍കാതെ പഞ്ചായത്ത് സെക്രട്ടറി ബുദ്ധിമുട്ടിക്കുന്നതായി പരാതി. അഴിയൂര്‍ ഗ്രമപഞ്ചായത്തിലെ ഹോട്ടല്‍ ഉടമ ഇത് സംബന്ധിച്ച് തദ്ദേശ വകുപ്പു മന്ത്രിക്ക് പരാതി നല്‍കി. ജൂണ്‍ 5ന് നടക്കുന്ന കുഞ്ഞിപ്പളളി ടൗണ്‍ ശുചീകരണത്തില്‍ പങ്കെടുത്താല്‍ മാത്രമേ ലൈസന്‍സ് പുതക്കി നല്‍കു എന്നുപറഞ്ഞ് മടക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
കോവിഡ് നിയന്ത്രണ പരിശോധനയില്‍ പോലീസ് നടപടിയോടെ ഹോട്ടല്‍ പൂട്ടിയതാണെന്നും പഞ്ചായത്ത് ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തിക്കാത്തതുകാരണമാണ് പുതുക്കി നല്‍കാന്‍ കഴിയാത്തതെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.