പുതിയ ഐടി നിയമങ്ങള്‍ തങ്ങളുടെ സെര്‍ച്ച് എന്‍ജിന് ബാധകമല്ലെന്ന് ഗൂഗിള്‍

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കായുള്ള പുതിയ ഐടി നിയമങ്ങള്‍ തങ്ങളുടെ സെര്‍ച്ച് എന്‍ജിന് ബാധകമല്ലെന്ന് യുഎസ് ആസ്ഥാനമായ ഗൂഗിള്‍ എല്‍എല്‍സി. ഡല്‍ഹി ഹൈക്കോടതിയിലാണ് അവര്‍ നിലപാടറിയിച്ചത്.ഗൂഗിളിന്റെ ഹര്‍ജിക്ക് ജൂലൈ 25ന് മുന്‍പ് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം, ഡല്‍ഹി സര്‍ക്കാര്‍, ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഫെയ്‌സ്ബുക്, പോണോഗ്രാഫിക് സൈറ്റ്, പരാതി നല്‍കിയ യുവതി എന്നിവര്‍ക്ക് കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. ഇന്റര്‍നെറ്റില്‍നിന്ന് കുറ്റകരമായ ഉള്ളടക്കം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ച് ജഡ്ജിയുടെ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചതായിരുന്നു അവര്‍.സ്ത്രീകളുടെ ചിത്രങ്ങള്‍ പോണോഗ്രാഫിക് വെബ്‌സൈറ്റുകളില്‍ അപ്ലോഡ് ചെയ്യപ്പെട്ട സംഭവത്തിലാണ് സിംഗിള്‍ ബെഞ്ച് ജഡ്ജ് ഉത്തരവിട്ടിരുന്നത്. ഇത്തരം ചിത്രങ്ങള്‍ വേള്‍ഡ് വൈഡ് വെബില്‍നിന്ന് പൂര്‍ണമായും നീക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. തെറ്റായ കക്ഷികള്‍ ഈ ചിത്രങ്ങള്‍ വീണ്ടും ഉപയോഗിക്കുകയും മറ്റ് സൈറ്റുകളിലേക്ക് റീഡയറക്ട് ചെയ്യുകയും ചെയ്യുന്നുവെന്നു നിരീക്ഷിച്ചാണ് കോടതി ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →