പത്തനംതിട്ട: ജേണലിസ്റ്റ് – നോണ്‍ ജേണലിസ്റ്റ് പെന്‍ഷന്‍ കുടിശിക: വിവരം നല്‍കാം

പത്തനംതിട്ട: ജേണലിസ്റ്റ് – നോണ്‍ ജേണലിസ്റ്റ് പെന്‍ഷന്‍ കുടിശിക അനുവദിക്കുന്നതിന്റെ ഭാഗമായി, തുക  ലഭിക്കാനുള്ളവരുടെ വിവരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്  ശേഖരിക്കുന്നു. പെന്‍ഷന്‍ പദ്ധതികള്‍ ഏര്‍പ്പെടുത്തിയതിനു ശേഷം ഇതേവരെ പത്രപ്രവര്‍ത്തക പെന്‍ഷന്‍/പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍/ 50 ശതമാനം പത്രപ്രവര്‍ത്തക പെന്‍ഷന്‍/ 50 ശതമാനം പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍/ വിവിധ കുടുംബ പെന്‍ഷനുകള്‍/ 2000 മുന്‍പുള്ളവരുടെ പെന്‍ഷന്‍ തുടങ്ങിയ ഇനങ്ങളില്‍ കുടിശിക ഉള്ളവരുടെ വിവരമാണ് ശേഖരിക്കുന്നത്.

പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവരുടെ വിവരം ജൂണ്‍ 10ന് ഉള്ളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഇ-മെയില്‍ (diopta1@gmail.com) മുഖേനയോ, തപാല്‍ മുഖേനയോ അറിയിക്കാം. പേര്, പെന്‍ഷന്‍ അനുവദിച്ച ഉത്തരവ് നമ്പരും തീയതിയും, എന്നു   മുതല്‍ എന്ന് വരെയുള്ള കുടിശിക (മാസവും വര്‍ഷവും) തുടങ്ങിയവയാണ് ലഭ്യമാക്കേണ്ടത്. കൂടുതല്‍ വിവരത്തിന് 0468-2222657 എന്ന നമ്പരില്‍ വിളിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →