ന്യൂഡല്‍ഹി: സിവില്‍ സര്‍വീസുകാര്‍ക്കുള്ള പെന്‍ഷന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്രം. സുരക്ഷാ, രഹസ്യാന്വേഷണ സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഇനി പുറത്ത് വിടില്ലെന്നതാണ് പ്രധാന മാറ്റം. ഇത്തരം ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വിവരങ്ങള്‍, പദവി, റാങ്കിങ് അടക്കം സ്ഥാപന മേധാവിയുടെ അനുമതിയില്ലാതെ പുറത്ത് വിടാന്‍ പാടില്ല.
2020ലെ കേന്ദ്ര സിവില്‍ സര്‍വീസസ് (പെന്‍ഷന്‍) ഭേദഗതി ചട്ടങ്ങളിലാണ് കേന്ദ്ര ഉദ്യോഗസ്ഥകാര്യമന്ത്രാലയത്തിന്റെ ഇടപെടലുണ്ടായത്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ പങ്ക് വയ്ക്കുന്നത് ഭാവിയില്‍ ഉദ്യോഗസ്ഥരുടെ സുരക്ഷയെ ബാധിച്ചേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

