കോവിഡ് 19 ബാധിതരായ കുട്ടികള്‍ക്ക് ആവശ്യമായ പരിചരണത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ഒരു കുറവും ഉണ്ടാകില്ല: നിതി ആയോഗ് അംഗം ഡോ. വി കെ പോള്‍

കുട്ടികളിലെ കോവിഡ് 19 അണുബാധ അവലോകനം ചെയ്യുന്നതിനും മഹാമാരിയെ ഒരു പുതിയ രീതിയില്‍ സമീപിക്കുന്നതിനും, രാജ്യത്തിന്റെ തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിനും ദേശീയ വിദഗ്ദ്ധ സംഘം രൂപീകരിച്ചു.  4 – 5 മാസം മുമ്പ് ലഭ്യമല്ലാത്ത അടയാളങ്ങള്‍ ഈ സംഘം പരിശോധിച്ചു. ലഭ്യമായ വിവരങ്ങള്‍, ചികില്‍സാ രേഖകള്‍, രാജ്യത്തിന്റെ അനുഭവം, രോഗ ചലനാത്മകത, വൈറസിന്റെയും മഹാമാരിയുടെയും സ്വഭാവം എന്നിവയും പരിഗണിക്കുകയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുകയും ചെയ്തു, അത് ഉടന്‍ പുറത്തിറക്കും.  ”ഈ മേഖലയിലെ ശാസ്ത്രീയ സംഭവവികാസങ്ങള്‍ ഞങ്ങള്‍ ആസൂത്രിതമായി അവലോകനം ചെയ്തുകൊണ്ടിരിക്കെ, സ്ഥിതിഗതികള്‍ പരിഷ്‌കരിക്കുന്നതിനായാണ് പ്രത്യേക സംഘം രൂപീകരിച്ചത്” കോവിഡിനെക്കുറിച്ചു വിശദീകരിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിളിച്ച മാധ്യമ സമ്മേളനത്തില്‍ നിതി ആയോഗ് (ആരോഗ്യം) അംഗം ഡോ. വി കെ പോള്‍ പറഞ്ഞു.

കുട്ടികളുടെ കോവിഡ് തങ്ങളുടെ ശ്രദ്ധയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു, രോഗബാധിതരായ കുട്ടികള്‍ക്ക് ആവശ്യമായ പരിചരണത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ഒരു കുറവും ഉണ്ടാകില്ല. കുട്ടികളിലെ കോവിഡ് 19 ലക്ഷണങ്ങളോടുകൂടിയതാണ്. അപൂര്‍വ്വമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിയും വരും, എന്നിരുന്നാലും, പകര്‍ച്ചവ്യാധി വൈറിന്റെ സ്വഭാവമാറ്റം സ്ഥിതിഗതികള്‍ മാറ്റുകയും അണുബാധയുടെ വ്യാപനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കുട്ടികളുടെ ചികില്‍സയ്ക്കുള്ള അടിസ്ഥാനസൗകര്യങ്ങളില്‍ ഇതുവരെ അനാവശ്യമായ ഒരു മാറ്റവും വരുത്തിയിട്ടില്ല.  എങ്കിലും, രോഗം ബാധിച്ച 2% മുതല്‍ 3% വരെ കുട്ടികള്‍ക്ക് ആശുപത്രിയില്‍ പ്രവേശനം ആവശ്യമായി വരാം”.

കുട്ടികളിലെ കോവിഡിന്റെ രണ്ട് രൂപങ്ങള്‍:

 കുട്ടികളിലെ കോവിഡ്19നു രണ്ട് രൂപങ്ങളാകാമെന്ന് ഡോ. പോള്‍ പറയുന്നു: ഒരു രൂപത്തില്‍, അണുബാധ, ചുമ, പനി, ന്യുമോണിയ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം, ചില സാഹചര്യങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരികയും ചെയ്യാം. രണ്ടാമത്തെ കേസില്‍, കോവിഡ് പകര്‍ന്ന് രണ്ട്ു മുതല്‍ ആറ് ആഴ്ചകള്‍ക്കുശേഷം, മിക്കവാറും രോഗലക്ഷണങ്ങളുണ്ടാകാം. കുട്ടികളില്‍ ഒരു ചെറിയ വിഭാഗം പനി, ശരീരത്തില്‍ ചുണങ്ങ്, കണ്ണുകളുടെ വീക്കം അല്ലെങ്കില്‍ തടിപ്പ്, ശ്വസന പ്രശ്‌നങ്ങള്‍, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചേക്കാം.  .  ശ്വാസകോശത്തെ ബാധിക്കുന്ന ന്യുമോണിയ പോലെ ഇത് നിയന്ത്രിക്കപ്പെടില്ല. ഇത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. ഇതിനെ മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ലമേറ്ററി സിന്‍ഡ്രോം എന്ന് വിളിക്കുന്നു.  ഇത് കോവിഡാനന്തര ലക്ഷണമാണ്. ഈ സമയത്ത്, ശരീരത്തില്‍ വൈറസ് കണ്ടെത്താനാവില്ല, കൂടാതെ ആര്‍ടി-പിസിആര്‍ പരിശോധനയും നെഗറ്റീവ് ആയിരിക്കും.  എന്നാല്‍ ആന്റിബോഡി പരിശോധനയില്‍ കുട്ടിക്ക് കോവിഡ് ബാധിച്ചതായി കാണിക്കും.

 ചില കുട്ടികളില്‍ കാണപ്പെടുന്ന ഈ സവിശേഷ രോഗത്തെ ചികിത്സിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണഅ. ഇത് അടിയന്തിര സാഹചര്യമായാണ് അവതരിപ്പിക്കുന്നത്.  ചികിത്സ ബുദ്ധിമുട്ടുള്ള കാര്യമല്ലെങ്കിലും, അത് സമയബന്ധിതമായിരിക്കണമെന്ന് ഡോ. പോള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →