തിരുവനന്തപുരം: മൂന്ന് കോവിഡ് രോഗികള്‍ മാത്രമുളള വീട്ടില്‍ മൂര്‍ഖന്‍ പാമ്പ്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് എത്തിയ ഡോക്ടറുടെയും പാമ്പു പിടുത്തക്കാരന്റെയും ഇടപെടല്‍ ആശങ്ക ഒഴിവാക്കി. 2021 മെയ് 31 ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം ശാസ്‌തമംഗലം പൈപ്പിന്‍ മൂട്ടിലെ ബാത്ത്‌റൂമിലാണ് മൂന്നുമാസം പ്രയമുളള പാമ്പിന്‍കുഞ്ഞിനെ കണ്ടത്.
ഭീതിയിലായ വീട്ടുകാര്‍ ഉടന്‍ ശാസ്‌തമംഗലത്തെ ആര്‍ആര്‍ടി വോളന്റിയറും പൊതുപ്രര്‍ത്തകനുമായ ശ്രീകുട്ടനെ വിവരമറിയിച്ചു. ഇയാള്‍ ഉടന്‍ വികെ പ്രശാന്ത് എംഎല്‍എയുടെ കോവിഡ് കണ്‍ട്രോള്‍ റൂമില്‍ വിവരെം കൈമാറുകയും കണ്‍ട്രോള്‍ റൂമിലെ വോളന്റിയര്‍മാര്‍വനം വകുപ്പിന്റെയും പാമ്പുപിടുത്തക്കാരുടെയും സഹായം തേടുകയുമുണ്ടായി.
അതിനിടെ വട്ടിലെ കോവിഡ് രോഗികളില്‍ ഒരാള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കണ്‍ട്രോള്‍ റുമിലെ ഡോ. യാസിന്‍ സാങ്കേതിക സഹായി അഖില്‍ ഭൂവനേന്ദ്രന്‍, വോളന്റിയറായ അരുണ്‍ പണ്ടാരി എന്നിവര്‍ രോഗികളുടെ വീട്ടിലേക്ക് തിരിച്ചു. കൂടെ പാമ്പുപിടിക്കാനെത്തിയ ബാവനും ഒപ്പം ചേര്‍ന്നു, . വീട്ടിലെത്തിയ ബാവന്‍ പിപിഇ കിറ്റ് ധരിച്ച് അകത്തുകയറി മൂര്‍ഖനെ പിടികൂടി. ഡോ. യാസിനും അഖിലും രോഗിയെ പരിശോധിച്ച് ആവശ്യമായ പരിചരണം നല്‍കി. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞുപോയതാണ് രോഗിക്ക് അസ്വസ്ഥത അനുഭവപ്പെടാന്‍ കാരണം.

