തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ മെഡിസിന്‍ വിഭാഗം മേധാവി ഡോ. രവികുമാര്‍ പടിയിറങ്ങുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ചരിത്രത്തിലെ എക്കാലത്തേയും മാതൃകാ വ്യക്തിത്വമായ ഡോ. രവികുമാര്‍ 2021 മെയ്മെ 31ന് മെഡി ക്കല്‍ കോളേജിന്റെ പടികളിറങ്ങുന്നു. മെഡിസിന്‍ വിഭാഗം മേധാവിയായിരുന്ന അദ്ദേഹം രോഗികളെ ചികിത്സിക്കുന്നതില്‍ സമാനതകളില്ലാത്ത സേവനം കാഴ്‌വെച്ച വ്യക്തിയായിരുന്നു. ആഴ്‌ചയിലൊരു ദിവസമുളള അവധിപോലും ഉപേക്ഷിച്ചാണ്‌ അദ്ദേഹം രോഗികളെ നോക്കിയിരുന്നത്‌. 1992ല്‍ വിവാഹത്തിന്‌ രണ്ടു ദിവസം , 2005ല്‍ ചിക്കന്‍പോക്‌സ്‌ പിടിപെട്ട്‌ 5 ദിവസം, 2016ല്‍ അച്ഛന്റെ മരണത്തെ തുടര്‍ന്ന്‌ രണ്ടുുദിവസം ഇതായിരുന്നു 37 വര്‍ഷത്തെ സേവന കാലത്തിനിടയില്‍ അദ്ദേഹം ആകെയടുത്തിട്ടുളള അവധികള്‍.

ഇക്കഴിഞ്ഞ മാര്‍ച്ച്‌ 8ന്‌ കോവിഡ്‌ ബാധിതനായി മ്യൂമോണിയാ സ്ഥിരീകരിച്ചതോടെ 10 ദിവസം അതീവ ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ ഇന്‍വസീവ്‌ വെന്റിലേറ്ററിലായി. എല്ലാവരിലും ആശങ്ക പടര്‍ത്തിയ ദിവസങ്ങളായിരുന്നു അത്. എങ്കിലും ഫീനിക്‌സ്‌ പക്ഷിയെപ്പോലെ അദ്ദേഹം ഉയര്‍ത്തെഴുന്നേറ്റു. 11-ാം ദിവസം വീട്ടിലെത്തി. രണ്ടാഴ്‌ച വിശ്രമിച്ചശേഷം വീണ്ടും ആശുപത്രിയിലെത്തി.

കോവിഡ്‌ രോഗികളെ നേരിട്ട് സന്ദര്‍ശിക്കാനും, പരിചരിക്കാനും എല്ലാ ദിവസവും സമയം കണ്ടെത്തി യിരുന്നു. കോവിഡിെന പ്രരോധിക്കാനുളള തന്ത്രം മെനഞ്ഞതില്‍ പ്രധാനിയും രവികുമാറാണ്‌. തിരുവനന്തപുരം പരുത്തിപ്പാറയിലാണ്‌ വസതി. ആര്‍സിസി ഡയറക്ടര്‍ ഡോ. രേഖ എ നായരാണ്‌ ഭാര്യ. ഏക മകള്‍ ഗൗരിദേവി കുറുപ്പ്‌ ചെന്നൈയില്‍ മൂന്നാംവര്‍ഷ എംബിബിഎസ്‌ വിദ്യാര്‍ത്ഥിനിയാണ്‌

1974ല്‍ എസ്‌എസ്‌എല്‍സിക്ക്‌ ഒന്നാംറാങ്കോടെ തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ നിന്ന്‌ വിജയം നേടിയ രവികുമാര്‍ 1981 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന്‌ രണ്ടാം റാങ്കില്‍ എംബിബിഎസ്‌ പാസാവുകയുണ്ടായി. അതേ കോളേജില്‍ ഒരേസമയം എംഡി പഠനവും ജോലിയും ആയി. തുടര്‍ന്ന്‌ 1992ല്‍ വെല്ലൂര്‍ സിഎംസിയില്‍ നിന്ന്‌ ന്യൂറോളജില്‍ ഡിഎം .തുടര്‍ന്ന്‌ മെഡിക്കല്‍ കോളേജില്‍ അസി. പ്രൊഫസര്‍, അസോസിയേറ്റ്‌ പ്രൊഫസര്‍, പ്രൊഫസര്‍ പദവികളില്‍ സേവനം. പ്രമോഷന്റെ ഭാഗമായി ആറുമാസം വീതം രണ്ടുവട്ടം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്‌തു. മെഡിക്കല്‍ കോളേജില്‍ ജെറിയാട്രിക്ക്‌ വിഭാഗം തുടങ്ങാന്‍ നേതൃത്വം നല്‍കി. മെറ്റബോളിക്‌ ,ജെറിയാട്രിക്ക്‌ , മെഡിസിന്‍ വിഭാഗങ്ങളില്‍ അതിവിദഗ്‌ദനായിരുന്ന ഡോക്ടര്‍ നിരവധി പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →