ഇടുക്കി: കോവിഡ് പ്രതിരോധം; സൗജന്യ ടെലി കൗണ്‍സിലിംഗുമായി വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത്

ഇടുക്കി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തില്‍ സൗജന്യ ടെലി കൗണ്‍സിലിംഗ് ആരംഭിച്ചു. കോവിഡ് കാലത്ത് പോസിറ്റീവ് ആകുന്നയാള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഉണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും സംശയ നിവാരണങ്ങള്‍ക്കുമായിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രധാനമായും ട്രൈബല്‍ മേഖലയ്ക്ക് ഊന്നല്‍ നല്‍കി കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു അറിയിച്ചു. സഹായം ആവശ്യമായവര്‍ക്ക് ടെലിഫോണിലൂടെയാണ് സേവനം നല്‍കുന്നത്. സേവനം ലഭിക്കുന്നതിനായി രാവിലെ 9  മണി മുതല്‍ രാത്രി 9 വരെ 8943270000, 8943160000 എന്നീ നമ്പറുകളില്‍ വിളിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →