പിഎം കെയര്‍ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുമായി പ്രധാനമന്ത്രി

ദില്ലി: കോവിഡ്‌ മഹാമാരിയെ തുടര്‍ന്ന്‌ അനാഥരായ കുട്ടികള്‍ക്കായി പിഎംകെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുമായി പ്രധാനമന്ത്രി. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക്‌ പ്രയപൂര്‍ത്തിയാകുമ്പോള്‍ പ്രതിമാസ സ്റ്റൈഫന്റ്‌ നല്‍കും. ഇവര്‍ക്ക 23 വയസാവുമ്പോള്‍ 10 ലക്ഷം രൂപയും നല്‍കും. പിഎം കെയര്‍ ഫണ്ടില്‍ നിന്നാണ്‌ ഈ തുകകള്‍ വകയിരുത്തുക.

കേന്ദ്രത്തിന്റെ ഇൻഷുറൻസ് പദ്ധതിയില്‍ ഉള്‍പെടുത്തി 5 ലക്ഷത്തിന്റെ ഇൻഷുറൻസ് പരിരക്ഷ നല്‍കും. പത്തുവയസിന്‌ താഴെയുളള കുട്ടികള്‍ക്ക്‌ അടുത്തുളള കേന്ദ്രീയ വിദ്യലയത്തില്‍ പ്രവേശനം നല്‍കും. സ്വകാര്യ സ്‌കൂളിലാണ്‌ പഠനമെങ്കില്‍ ചെലവ്‌ സര്‍ക്കാര്‍ വഹിക്കും. 11 നും 18നുമിടക്കുളള കുട്ടികള്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം നല്‍കും. ഉന്നത വിദ്യാഭ്യാസത്തിന്‌ ശ്രമിക്കുന്നവര്‍ക്ക്‌ വിദ്യാഭ്യാസ ലോണ്‍ നേടാന്‍ സഹായിക്കും. സ്‌കോളര്‍ഷിപ്പ്‌ അനുവദിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →