ഇടുക്കി: കോവിഡ് 19 ന്റെ പാശ്ചാത്തലത്തില്‍ ഹോമിയോ പ്രതിരോധ മരുന്നായ Ars Alb30 ന്റെ രണ്ടാംഘട്ട വിതരണോദ്‌ഘാടനം കട്ടപ്പന നഗരസഭ ചെയര്‍ പേഴ്‌സണ്‍ ബീനാ ജോബി നിര്‍വഹിച്ചു. കട്ടന സര്‍ക്കാര്‍ മോഡല്‍ ഹോമിയോ ആശുപത്രി അങ്കണത്തില്‍ നടന്ന ഉദ്‌ഘാടന യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ രജിതാ രമേഷ് അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ കൗണ്‍സിര്‍മാരായ സിജു ചക്കുംമൂട്ടില്‍, പ്രശാന്ത് രാജു, രാജന്‍കാലാച്ചിറ, ഷജി തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗ്രേസി കൃതജ്ഞത പറഞ്ഞു.