ചാലക്കുടി: കവിയും ഗാനരചയിതാവുമായ വയലാർ രാമവർമയുടെ മകൾ സിന്ധു (53) നിര്യാതയായി. അർബുദബാധിതയായി ചികിത്സയിലായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. 30/05/21 ഞായറാഴ്ച പുലർച്ചെയായിരുന്നു മരണം.
ചാലക്കുടി പാലസ് റോഡിൽ ലയത്തിൽ മഠം കൃഷ്ണകുമാറിന്റെ ഭാര്യയാണ്. മകൾ: മീനാക്ഷി (ഗവേഷണ വിദ്യാർഥി). വയലാറിന്റെ ഇളയ മകളാണ് സിന്ധു.

