ഇറക്കുമതിചെയ്യുന്ന കോവിഡ്‌ ദുരിതാശ്വാസ വസ്‌തുക്കള്‍ക്ക്‌ ജിഎസ്‌ടി ഇളവ്‌

ദില്ലി : ഇറക്കുമതി ചെയ്യുന്ന കോവിഡ്‌ പ്രതിരോധ വസ്‌തുക്കള്‍ക്ക്‌ ജിഎസ്‌ടി ഇളവുനല്‍കാന്‍ തീരുമാനിച്ചതായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ . ബ്ലാക്ക്‌ഫംഗസ്‌ മരുന്നിനും ഇളവ്‌ അനുവദിച്ചു. കോവിഡ്‌ ചികിത്സക്കുളള ഉപകരണങ്ങങ്ങളുടെ നിരക്കില്‍ ഇളവ്‌ വേണമോയെന്നത്‌ തീരുമാനിക്കാന്‍ മന്ത്രിതല സമിതി രൂപീകരിച്ചു. കൂടുതല്‍ നിരക്ക്‌ ഇളവുകള്‍ ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. പത്തുദിവസത്തിനകം റിപ്പോര്‍ട്ട നല്‍കും.

കോവിഡ്‌ വാക്‌സിന്റെ നികുതിയിളവ്‌ സംബന്ധിച്ച്‌ 2021 ജൂണ്‍ എട്ടോടെ തീരുമാനം ഉണ്ടാവുമെന്ന്‌ ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തിന്‌ ശേഷം നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →