തുറമുഖത്തിനു ശേഷം തുരുത്ത്. അനൗൺസ്മെൻറ് ട്രെയിലർ പുറത്ത്

തെക്കേപ്പാട്ട് ഫിലിംസിന്റ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമ്മിച്ച് ഹബീബ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തുരുത്ത്. നിവിൻപോളിയും രാജീവ് രവിയും ഒന്നിച്ച ചിത്രമായ തുറമുഖത്തിന് ശേഷം എടുത്ത ചിത്രമാണ് തുരുത്ത്. ഈ ചിത്രത്തിൻറെ ടൈറ്റിൽ അനൗൺസ്മെൻറ് ട്രെയിലർ പ്രശസ്ത ചലച്ചിത്ര താരങ്ങളായ ടോവിനോ തോമസ് കുഞ്ചാക്കോ ബോബൻ എന്നിവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

പ്രമുഖ താരങ്ങളെ അണിനിരത്തി കൊണ്ടുള്ള ഈ ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹബീബ് മുഹമ്മദും ജോണി മണവാളനും ചേർന്നാണ് . ഒട്ടേറെ നവാഗതരെ ക്യാമറയ്ക്ക് മുന്നിലും പിന്നിലും സംഭാവന ചെയ്തിട്ടുള്ള നിർമ്മാതാവ് സുകുമാർ തെക്കേപ്പാട്ട് തുരുത്തിലൂടെയും ഒട്ടേറെ നവാഗതരെ പരിചയപ്പെടുത്തുന്നുണ്ട് .

ഒരു തുരുത്തിൻറെ അതിജീവന കഥ പറയുന്ന ഈ ചിത്രത്തിൽ പുതുമുഖ താരങ്ങളായ സഞ്ജു പ്രഭാകർ , ശ്രീനാഥ് ഗോപിനാഥ് , മഹേന്ദ്രമോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ മറ്റു പ്രമുഖ താരങ്ങൾ കൂടി പ്രധാന വേഷത്തിലെത്തുന്നു എന്നാണ് സൂചന.

നിഖിൽ സുരേന്ദ്രൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രം മികച്ച ദൃശ്യാനുഭവം സമ്മാനിക്കുമെന്ന് ഉറപ്പ് തരുന്ന ട്രെയിലർ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →