ലക്ഷദ്വീപിന്റെ തീരദേശ മേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ചുകൊണ്ട് ഉത്തരവ്

കവരത്തി: ലക്ഷദ്വീപിന്റെ തീരദേശ മേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ചുകൊണ്ട് ഉത്തരവിറക്കി. സുരക്ഷ ലെവല്‍ 2 ആക്കി വര്‍ധിപ്പിച്ചുകൊണ്ടാണ് ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ തീരദേശ മേഖലയില്‍ 29/05/21 വെള്ളിയാഴ്ച ഉത്തരവ് ഇറക്കിയത്. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം.

സംശയാസ്പദമായ സാഹചര്യത്തില്‍ എന്തെങ്കിലും കണ്ടാല്‍ അധികൃതരെ അറിയിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. അറിയിപ്പ് ഉണ്ടാകും വരെ ലെവല്‍ 2 സുരക്ഷ തുടരുമെന്നും ഉത്തരവില്‍ പറയുന്നു.

അഡ്മിനിസ്ട്രേറ്ററായ പ്രഫുൽ പട്ടേലിന്റെ ഭരണ പരിഷ്കാര നടപടികൾക്കെതിരെ ദ്വീപിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് സുരക്ഷ വർദ്ധിപ്പിച്ചു കൊണ്ടുള്ള പുതിയ നടപടി.

Share
അഭിപ്രായം എഴുതാം