ന്യൂഡല്‍ഹി: ഹൈഡ്രജന്‍ ബലൂണുകളില്‍ കെട്ടി വളര്‍ത്തുനായയെ പറപ്പിച്ച യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. ഗൗരവ് എന്ന യുവാവാണ് തന്റെ വളര്‍ത്തുനായയെ ഇത്തരത്തില്‍ പറപ്പിച്ചത്. ഒരു പാര്‍ക്കില്‍ വച്ച് വളര്‍ത്തുനായയുടെ മുതുകില്‍ ഹൈഡ്രജന്‍ ബലൂണുകള്‍ കെട്ടി പറത്തി വിട്ട വീഡിയോ യുട്യൂബ് ചാനലായ ‘ഗൗരവ് സോണി’ല്‍ ഇയാള്‍ പങ്കുവച്ചിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് വിവിധ വകുപ്പുകള്‍ ചുമത്തി തെക്കന്‍ ഡെല്‍ഹിയിലെ മാല്‍വിയ നഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഇയാള്‍ മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ബലൂണുകളില്‍ കെട്ടി വളര്‍ത്തുനായയെ പറപ്പിച്ച യൂട്യൂബര്‍ അറസ്റ്റില്‍
