ഉച്ചഭക്ഷണ പദ്ധതിക്ക് കീഴിൽ വിദ്യാർത്ഥികൾക്ക് നേരിട്ട് ധനസഹായം നൽകാൻ ഒരുങ്ങി കേന്ദ്രം

പ്രത്യേക ക്ഷേമ നടപടിയായി അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും, ഉച്ചഭക്ഷണ പദ്ധതിയുടെ (Mid-day Meal programme) പാചക ചെലവ്, ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) വഴി 11.8 കോടി വിദ്യാര്‍ത്ഥികള്‍ക്ക് (118 ദശലക്ഷം) നേരിട്ട് ധനസഹായമായി നല്‍കാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പോഖ്രിയാല്‍ നിഷാങ്ക് അംഗീകാരം നല്‍കി.

ഈ നടപടി ഉച്ചഭക്ഷണ പദ്ധതിക്ക് ഒരു ഉത്തേജനം നല്‍കും. പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ അന്ന യോജന (പിഎം-ജികെഎവൈ) പ്രകാരം ഏകദേശം 80 കോടി ഗുണഭോക്താക്കള്‍ക്ക് (ഒരാള്‍ക്ക് പ്രതിമാസം 5 കിലോഗ്രാം എന്ന കണക്കില്‍), സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുമെന്ന ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രഖ്യാപനത്തിന് പുറമെയാണിത്.

ഈ തീരുമാനം കുട്ടികളുടെ പോഷക അളവ് സംരക്ഷിക്കുന്നതിനും വെല്ലുവിളി നിറഞ്ഞ മഹാമാരി കാലത്ത് അവരുടെ പ്രതിരോധശേഷി സംരക്ഷിക്കുന്നതിനും സഹായിക്കും.

ഇതിനായി കേന്ദ്രസര്‍ക്കാര്‍ 1200 കോടി രൂപ അധികമായി സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങള്‍ക്ക് നല്‍കും. കേന്ദ്രസര്‍ക്കാരിന്റെ ഈ ഒറ്റത്തവണ പ്രത്യേക ക്ഷേമ നടപടിയിലൂടെ രാജ്യത്തൊട്ടാകെയുള്ള 11.20 ലക്ഷം സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ എട്ടാം ക്ലാസ് വരെ പഠിക്കുന്ന 11.8 കോടി കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →