ന്യൂഡല്‍ഹി: നാല് കോവിഡ് വാക്‌സിനുകള്‍കൂടി ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍. നിലവില്‍ രാജ്യത്ത് ഉദ്‌പ്പാദിപ്പിക്കുന്ന വാകസിനുകളുടെ 25 ശതമാനവും സംസ്ഥാനങ്ങളാണ് സംഭരിക്കുന്നത്. രാജ്യത്തെ വാക്‌സിന്‍ ഉദ്‌പാദനം വര്‍ദ്ധിപ്പിക്കാനുളള ശ്രമങ്ങള്‍ പുരോഗിമിക്കുകയാണ് പ്രതിദിനം 1 കോടി വാക്‌സിനുകള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഉദ്‌പ്പാദിപ്പിക്കുന്ന വാക്‌സിനുകളുടെ 50 ശതമാനവും കേന്ദ്രസര്‍ക്കാരാണ് സംഭരിക്കുന്നത്. 45 വയസിന് മുകളിലുളളവര്‍ക്കുവേണ്ടി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കാനാണിത്. ശേഷിക്കുന്ന 50 ശതമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ മേഖലക്കും വാങ്ങാം. സംസ്ഥാനം പണംകൊടുത്തുവാങ്ങുന്ന വാക്‌സിനുകള്‍ ഏത് വിഭാഗത്തിന് നല്‍കണമെന്ന കാര്യം സംസ്ഥാനങ്ങള്‍ക്കുതന്നെ തീരുമാനിക്കാം.
വാക്‌സിന്‍ വിതരണം നിര്‍ത്തിവച്ചുവെന്ന തരത്തിലുളള പ്രചരണങ്ങള്‍ വാസ്‌തവ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിദിനം ഒരുകോടി വാക്‌സിനുകള്‍ ലഭ്യമാക്കാനുളള ഒരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. ശരിയായ മുന്നൊരുക്കങ്ങള്‍ നടത്തിയാല്‍ ഏതാനും ആഴ്‌ചകള്‍ കൊണ്ട് അത് സാധ്യമാകും. 43ലക്ഷം ഡോസുകള്‍ ഒരു ദിവസം ലഭ്യമാക്കുകയെന്ന ലക്ഷ്യം വിജയിച്ചു. വരുന്ന മൂന്നാഴ്‌ചകള്‍ക്കകം 73 ലക്ഷം ഡോസുകള്‍ പ്രതിദിനം ലഭ്യമാക്കാന്‍ കഴിയും.
കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന വിഷയത്തില്‍ ഫൈസറുമായി ബന്ധപ്പെട്ടുവരികയാണ് തീരുമാനം ഉടന്‍ ഉണ്ടാവും. ഒരു വാക്‌സിന്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അത് മുതിര്‍ന്നവര്‍ക്കാകും ആദ്യം നല്‍കുക. കുട്ടികളുടെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണ്ടതിനാലാണിത്. എന്നാല്‍ ഫൈസര്‍ വാക്‌സിന്‍ കുട്ടികള്‍ക്കും നല്‍കാമെന്നാണ് അടുത്തിട കണ്ടെത്തിയിട്ടുളളത്. ഒന്നോ രണ്ടോ രാജ്യങ്ങള്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ കുത്തിവയ്‌പ് തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ലോകാരോഗ്യ സംഘടന ഇതുസംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ല. കുട്ടികളിലുളള പരീക്ഷണത്തിന് കോവാക്‌സിനും അനുമതി ലഭിച്ചിട്ടുണ്ട്. നോവാക്‌സ് കുട്ടികളില്‍ പരീക്ഷണം നടത്തുന്നതിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പദ്ധതി ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ഡോ.വികെ പോള്‍ പറഞ്ഞു.

