കോവിഡ്‌ 19: പോസ്‌റ്റുകള്‍ നീക്കം ചെയ്യില്ലെന്ന്‌ ഫെയ്‌സ്‌ബുക്ക്‌

കോവിഡ്‌ 19 മനുഷ്യ നിര്‍മ്മിതമാണെന്നോ കൃത്രിമമാണെന്നോ അവകാശപ്പെടുന്ന പോസ്‌റ്റുകള്‍ നീക്കം ചെയ്യില്ലെന്ന്‌ ഫെയ്‌ബുക്ക്‌ വ്യക്തമാക്കി. ഈ വിവരം കമ്പനിയുടെ ഔദ്യോഗിക വക്താവ്‌ വെളിപ്പെടുത്തിയതായി പൊളിറ്റിക്കോ റിപ്പോര്‍ട്ടുചെയ്‌തു. വൈറസിന്റെ ഉദ്‌ഭവത്തെക്കുറിച്ച്‌ ഉയര്‍ന്നുവരുന്ന ചര്‍ച്ചകളെയും വിവാദങ്ങളെയും അംഗീകരിച്ചു കൊണ്ടുളളതാണ്‌ ഫെയ്‌സ്‌ബുക്കിന്റെ നീക്കം.

2019 ന്റെ അവസാനം കോവിഡിന്റേതിന്‌ സമാനമായ രോഗലക്ഷണങ്ങളോടുകൂടി വുഹാന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്‌നോളജിയിലെ മൂന്നുശാസ്‌ജ്ഞരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായി വാള്‍സ്‌ട്രീറ്റ്‌ ജേണല്‍ റിപ്പോര്‍ട്ടുചെയ്‌തിരുന്നു. ഇതേ തുടര്‍ന്ന്‌ കോവിഡ്‌ 19 ന്റെ ഉദ്‌ഭവത്തെ സംബന്ധിച്ച വ്യക്തമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്ന പാശ്ചാത്ത ലത്തിലാണ്‌ ഫെയ്‌സ്‌ ബുക്ക്‌ ഈ നിര്‍ണായക മാറ്റം പ്രഖ്യാപിച്ചത്‌.

ഇത്‌ സംബന്ധിച്ച അന്വേഷണങ്ങള്‍ നടക്കുന്ന ഈ സാഹചര്യത്തില്‍ പൊതുജനാരോഗ്യ വിദഗ്‌ദരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കോവിഡ്‌ 19 മനുഷ്യ നിര്‍മ്മിതമാണെന്നവകാശപ്പെടുന്ന പോസറ്റുകള്‍ നീക്കം ചെയ്യേണ്ടില്ലായെന്ന്‌ ഫെയ്‌സ്‌ബുക്ക തീരുമാനിച്ച വിവരം ഇ-മെയില്‍ വഴി പുറത്തുവിട്ട പ്രസ്‌താവനയിലൂടെയാണ് ഫെയ്‌സ്‌ ബുക്ക്‌ വക്താവ്‌ അറിയിച്ചത്‌.

വുഹാനിലെ ലബോറട്ടറിയില്‍ നിന്നാണ്‌ കോവിഡ്‌ 19 വൈറസുകള്‍ വ്യാപിച്ചതെന്ന സിദ്ധാന്തത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയാണ്‌. ഒരിക്കല്‍ ഗൂഡാലോചന സിദ്ധാന്തമായി തളളിക്കളഞ്ഞ അഭ്യൂഹമായിരുന്നു ഇത്‌. വൈറസിന്റെ ഉദ്‌ഭവം സംബന്ധിച്ച്‌ അന്വേഷണം നടത്തി 90- ദിവസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തോട്‌ ആവശ്യപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. രോഗബാധയുണ്ടായിരുന്ന മൃഗങ്ങളുമായി മനുഷ്‌ന്‍ ബന്ധ്‌പ്പെട്ടതിനാലാണോ, ലബോറട്ടറിയില്‍ യാദൃശ്ചികമായി ഉണ്ടായ അപകടംമൂലം കോവിഡ്‌ വൈറസുകള്‍ പുറത്തു കടന്നതു മൂലമാണോ കോവിഡ്‌ വ്യാപനം ഉണ്ടായിട്ടുളളതെന്ന്‌ പരിശോധിച്ച് കണ്ടെത്തുമെന്ന്‌ ബൈഡന്‍ പറഞ്ഞു.

വൈറസിന്റെ ഉദ്‌ഭവവുമായി ബന്ധപ്പെട്ട ലഭിക്കുന്ന പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്‌ ലബോറട്ടറിയില്‍ നിന്ന്‌ യാദൃശ്ചികമായി പുറത്തേക്ക്‌ പോയതാകാമെന്നാണ്‌ ചിന്തിക്കുന്നത്‌. ഇത്‌ ഒരു മനുഷ്യനിര്‍മ്മിത വൈറസ്‌ ആണെന്നോ രോഗവ്യാപനം മനഃപൂര്‍വം ഉണ്ടാക്കിയതാാണെന്നോ കരുതുന്നില്ല. കാരണം വൈറസിനെകുറിച്ചുളള ജനിതക പഠനങ്ങള്‍ മനുഷ്യ കോശങ്ങളിലേക്ക്‌ കടന്നുകയറാന്‍ വൈറസ്‌ ഉപയോഗിക്കുന്ന പ്രോട്ടീന്റെ ശേഷിയില്‍ ചില കുറവുകള്‍ കണ്ടെത്തിയിട്ടുണ്ട്‌. മനപൂര്‍വം ഒരു ജൈവായുധം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ഒഴിവാക്കുന്ന ചില സവിശേഷതകളാണിത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →