ലക്ഷദ്വീപ് വിഷയത്തില്‍ ഇന്ന് നിര്‍ണായക സര്‍വ്വകക്ഷിയോഗം

കവരത്തി: ലക്ഷദ്വീപ് വിഷയത്തില്‍ ഇന്ന് നിര്‍ണായക സര്‍വ്വകക്ഷിയോഗം. ഓണ്‍ലൈന്‍ വഴി ചേരുന്ന യോഗത്തില്‍ ദ്വീപിലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ക്ഷണമുണ്ട്. വൈകീട്ട് നാലിന് നടക്കുന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തുടര്‍ പ്രക്ഷോഭ പരിപാടികള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കും. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ വിവാദ ഉത്തരവുകള്‍ക്കെതിരേ ഒറ്റക്കെട്ടായി നിയമ പോരാട്ടത്തിന് ഇറങ്ങണമെന്നാണ് പൊതുഅഭിപ്രായം. യോഗത്തില്‍ ബിജെപിയുടെ നിലപാടും നിര്‍ണായകമാണ്. വിവാദ നടപടികളില്‍ പ്രതിഷേധിച്ച് ദ്വീപിലെ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ രാജിവെച്ചിരുന്നു. ലക്ഷദ്വീപിലെ മുന്‍ ചീഫ് കൗണ്‍സിലര്‍മാരും യോഗത്തില്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →