ടി.പി.ആര്‍ 2%ല്‍ താഴെയെത്തിച്ച് ഡല്‍ഹി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ടി.പി.ആര്‍. 2%ല്‍ താഴെയെത്തി. 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 1,491 കോവിഡ് കേസുകള്‍ മാത്രം. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.93%.

ഒന്‍പത് ആഴ്ചക്കിടെ രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന നിരക്കാണിത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പ്രകാരം 5% താഴെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളവ സുരക്ഷിത മേഖലയാണ്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 130 പേരാണ് വൈറസ് ബാധിതരായി മരിച്ചത്. ഏപ്രില്‍ 15 നു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →