കട്ടപ്പന: NGO യൂണിയന് കട്ടപ്പന ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ സര്‍ക്കാരാശുപത്രികളില്‍ പള്‍സ് ഓക്സി മീറ്ററും, N95 മാസ്ക്കുകളും വിതരണം ചെയ്തു.
കട്ടപ്പന താലൂക്ക് ആശുപത്രി, കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രം, വാഴവര അര്‍ബന്‍ പി.എച്ച് സി. വണ്ടന്മേട് പിഎച്ച്സി, ഇരട്ടയാര്‍ പിച്ച്സി, അയ്യപ്പന് കോവില്‍ പിഎച്ച്സി, ഉപ്പുതറ സിഎച്ചസി, എന്നിവിടങ്ങളിലാണ് വിതരണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എംഎ സുരേഷ് ഏരിയാ പ്രസിഡന്റ് മഞ്ചു ഷേണ്‍കുമാര്‍, ഏരിയാ സെക്രട്ടറി മുജിബ്റഹ്മാന് ട്രഷറാര്‍ സിബി പിജെ, ജില്ലാ കൗണ്‍സില്‍ അംഗം വിനോദ്കുമാര്‍, കമ്മറ്റി അംഗം അഖില്‍ ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.

