ഇടുക്കി: വിളിക്കാം വയോജനകോള്‍ സെന്ററിലേക്ക്

ഇടുക്കി: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ വൃദ്ധസദനങ്ങളിലെ താമസക്കാരുടെയും വീടുകളില്‍ റിവേഴ്സ് ക്വാറന്റീനില്‍ കഴിയുന്ന മുതിര്‍ന്ന പൗരന്മാരുടെയും ആരോഗ്യ പ്രശ്നങ്ങളും അടിയന്തിരാവ്യങ്ങളും അറിയിക്കുന്നതിന് ഇടുക്കി ജില്ലയില്‍ പൈനാവ് ഗവ എഞ്ചിനീയറിംഗ് കോളേജില്‍ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ചു വയോജന കോള്‍ സെന്ററില്‍ വിളിച്ച് പരിഹാരം തേടാം. കോവിഡ് കാലഘട്ടത്തില്‍ വയോജനങ്ങള്‍ നേരിടുന്ന ശാരീരിക മാനസിക പിരിമുറുക്കങ്ങള്‍ക്ക് ടെലികൗണ്‍സിലിംഗ് മുഖേന ആശ്വാസമേകുകയാണ് കോള്‍സെന്ററിലൂടെ. കോള്‍ സെന്ററിനോട് ചേര്‍ന്ന് വയോജനങ്ങള്‍ക്കായി കോവിഡ് വാക്സിനേഷന്‍ രജിസ്ട്രേഷന്‍ സഹായകേന്ദ്രവും ഉണ്ട്. കോവിഡ് വാക്സിനേഷന്‍ സ്വീകരിക്കുന്നതിനായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന വയോജനങ്ങളെ സഹായിക്കുന്നതിനാണ് വാക്സിനേഷന്‍ സഹായകേന്ദ്രം. ഫോണ്‍ 04862-296349

Share
അഭിപ്രായം എഴുതാം