പരംബീര്‍ സിങ്ങിനെ ഒമ്പതുവരെ അറസ്റ്റ് ചെയ്യില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മുംെബെ: എസ്.സി./എസ്.ടി. അതിക്രമ നിരോധന നിയമപ്രകാരമുള്ള കേസില്‍ മുംെബെ മുന്‍ പോലീസ് കമ്മിഷണര്‍ പരംബീര്‍ സിങ്ങിനെ ജൂണ്‍ ഒമ്പതുവരെ അറസ്റ്റ് ചെയ്യില്ലെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു പരംബീര്‍ സിങ് ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. പോലീസ് ഇന്‍സ്പെക്ടര്‍ ഭീംറാവു ഗഡ്ജെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരംബീര്‍ സിങ്ങിനെതിരേ കേസെടുത്തത്.

മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരേ അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ തനിക്കെതിരേ പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണെന്നും ഇതിന്റെ ഭാഗമാണു വിവിധ കേസുകളെന്നുമാണ് പരംബീര്‍ സിങ്ങിന്റെ വാദം.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →