തൃശ്ശൂർ: ഔഷധിയുടെ കുട്ടനല്ലൂർ പരിയാരം (കണ്ണൂർ ) എന്നിവിടങ്ങളിലുള്ള ഔഷധസസ്യ നഴ്സറികളിൽ വിവിധയിനം ഔഷധസസ്യങ്ങളുടെ കൂട തൈകൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ചന്ദനം, അശോകം, കൂവളം പലകപയ്യാനി, നീർമരുത്, നെല്ലി, മണിമരുത്, ഉങ്ങ്, ദന്തപാല, കണിക്കൊന്ന, കുടംപുളി, മാതളം, പ്ലാവ്, കരിങ്ങാലി, ആവൽ തുടങ്ങി നൂറിൽപരം ഔഷധസസ്യങ്ങളുടെ കൂട തൈകളാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്. സർക്കാർ, എയ്ഡഡ് അൺഎയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ സന്നദ്ധ സംഘടനകൾ എന്നിവയ്ക്ക് പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളുടെ കൊമ്പുകളിലും നട്ടുവളർത്തുന്നതും സൗജന്യമായി തൈകൾ വിതരണം ചെയ്യും.
കൃത്യമായ സ്ഥലങ്ങൾ ഉൾപ്പെടുത്തി തൈകൾ നട്ടു വളർത്തി സംരക്ഷിക്കുമെന്ന നിബന്ധനയോടെ കൂടി മാത്രമേ സൗജന്യമായി തൈകൾ വിതരണം നടത്തുകയുള്ളൂ. വ്യക്തിക്ക് തൈ ഒന്നിന് 20 രൂപ നിരക്കിൽ പരമാവധി 100 തൈകൾ വിതരണം ചെയ്യുന്നതാണ്. തൈകൾ ആവശ്യമുള്ളവർ അപേക്ഷ സഹിതം കുട്ടനെല്ലൂരിലുള്ള ഔഷധിയുടെ ഓഫീസുമായോ പരിയാരം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 98 95 08 60 15,94 47 80 47 81( കുട്ടനെല്ലൂർ നേഴ്സറി) 96 33 50 59 09, 94 95 32 28 01( പരിയാരം നേഴ്സറി ) എന്നി നമ്പറുകളിൽ ബന്ധപ്പെടുക.

