തലശ്ശേരിക്കടുത്ത് കലുങ്ക് വൃത്തിയാക്കുന്നതിനിടെ ചാക്കിൽ കെട്ടിയ നിലയിൽ വടിവാളുകൾ

കണ്ണൂർ: കണ്ണൂർ തലശ്ശേരിക്കടുത്ത് നിന്ന് ശുചീകരണ പ്രവർത്തിക്കിടെ വടിവാളുകൾ കണ്ടെത്തി. തലശ്ശേരിക്കടുത്ത് ദേശീയ പാതയിൽ പുന്നോൽ മാപ്പിള എൽപി സ്കൂളിനടുത്ത് നിന്നാണ് ആറ് വടിവാളുകൾ കണ്ടെടുത്തത്. 24/05/21 തിങ്കളാഴ്ച കലുങ്ക് വൃത്തിയാക്കുന്നതിനിടെയാണ് വടിവാളുകൾ ചാക്കിൽ കെട്ടി ഒളിച്ച് വച്ചതായി കണ്ടെത്തിയത്.

ന്യൂമാഹി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒരുവർഷത്തിന് മുന്നേ ഒളിപ്പിച്ച് വച്ചതാകാം ഇതെന്നാണ് പൊലീസിന്റെ അനുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →