വിശുദ്ധ രാത്രികളിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

മൂന്നു സുഹൃത്തുക്കൾ ഹൈറേഞ്ചിലെ ഒരു റിസോർട്ടിലേക്ക് യാത്ര തിരിക്കുന്നതും തുടർന്നുള്ള സംഭവങ്ങളും ചിത്രീകരിച്ച് കൊണ്ട് ഡോക്ടർ എസ് സുനിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വിശുദ്ധ രാത്രികൾ . ഈ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.

അലൻസിയർ ,ലേ ലോപ്പസ് ,സന്തോഷ് കീഴാറ്റൂർ, ശ്രീജയ നായർ , എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ . അന്തരിച്ച അനിൽ നെടുമങ്ങാട്, കെ ബി വേണു, ശരത് സഭ ,കണ്ണൻ ഉണ്ണി, ദേവേന്ദ്രനാഥ്, ശങ്കരനാരായണൻ , അജിത എം ഗോപിനാഥ് , സാന്ദ്ര, ഗുൽഷാനറ, പ്രിയക പഥക് തുടങ്ങിയവരാണ് മറ്റു താരങ്ങൾ .

പൊത്തുട്ടൻസ് സിനിമ ഫിലിം നൊമാഡ്സ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻറെ ഛായാഗ്രഹണം സണ്ണി ജോസഫും , ലതീഷ് കൃഷ്ണൻ , രാജേഷ് കാഞ്ഞിരക്കാടൻ, ജയ്സൻ ജോസ് , ഡോക്ടർ എസ് സുനിൽ ,റീന ടി കെ എന്നിവർ ചിത്രത്തിൻറെ നിർമ്മാണവും നിർവ്വഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →