ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട ഓൺ സ്ക്രീൻ ജോടികളിൽ ഒരാളാണ് അർജുൻ കപൂറും പരിനീതി ചോപ്രയും. ഇരുവരും പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് സന്ദീപ് ഓർ പിങ്കി ഫറാർ. ദിബാകർ ബാനർജി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒ ടി ടി ഫ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു.
യഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന ത്രില്ലർ സ്വഭാവമുള്ള ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അർജുൻ കപൂറും പരിനീതി ചോപ്രയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ആണ് സന്ദീപ് ഓർ പിങ്കി, ഇരുവരും നേരത്തെ ഇഷക്ക് സാദെ, നമസ്തേ ഇംഗ്ലണ്ട് എന്നീ ചിത്രങ്ങളിൽ ആയിരുന്നു ഒന്നിച്ച് അഭിനയിച്ചിരുന്നത്.

