തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കള്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. അസൗകര്യം കാരണം 23/05/21 ഞായറാഴ്ച ഹാജരാവാനാവില്ലെന്ന് ഇവര്‍ പൊലീസിനെ അറിയിച്ചു. ബിജെപി സംസ്ഥാന സംഘടന സെക്രട്ടറി എം ഗണേശും ഓഫീസ് സെക്രട്ടറി ഗിരീഷനെയുമാണ് ഞായറാഴ്ച തൃശൂര്‍ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യാനിരുന്നത്.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട് ബിജെപി തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരിയെയും അയ്യന്തോള്‍ മേഖലാ സെക്രട്ടറി ജി കാശിനാഥനെയും പ്രത്യേക അന്വേഷകസംഘം ചോദ്യം ചെയ്തിരുന്നു. ജില്ലാ ട്രഷറര്‍ സുജയ്‌സേനനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം അവശ്യപ്പെട്ടെങ്കിലും ഇയാള്‍ ഹാജരായിട്ടില്ല.

