തൃശൂര്‍: കടുത്ത ചുമയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുന്‍മന്ത്രി വി.എസ് സുനില്‍കുമാര്‍ ആശുപത്രി വിട്ടു. രണ്ടാം വട്ടവും കോവിഡ് ബാധിച്ചിരുന്ന അദ്ദേഹത്തിന് നെഗറ്റീവായെങ്കിലും കോവിഡാനന്തര ബുദ്ധിമുട്ടായി ശ്വാസം മുട്ടലും കടുത്ത ചുമയും ഉണ്ടായതിനെ തുടര്‍ന്നാണ് കഴിഞ്ഞ തിങ്കളാഴ്‌ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
2020 ഒക്ടോബറില്‍ കോവിഡിനെതിരായ എറണാകുളം ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനത്തിനിടയിലും ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവുമാണ് സുനില്‍കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. അലര്‍ജി പ്രശ്‌നങ്ങള്‍ ഉളളതിനാല്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിരുന്നില്ല.