മുംബൈ: സ്റ്റേറ്റ്‌ബാങ്ക് ഓഫ് ഇന്ത്യയുടെ 2020-21 വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തിലെ വളര്‍ച്ച 80.1 ശതമാനം . ഇതേകാലയളവില്‍ ബാങ്ക് നേടിയ ലാഭം 6450.7 കോടിരൂപ . 2019-20ലെ സമാനപാദത്തില്‍ 3,580.8 കോടിരൂപയായിരുന്നു ലാഭം. അറ്റപലിശ വരുമാനം (എല്‍.ഐഎ)22,767 കോടി രൂപയില്‍നിന്ന് 18.9 ശതമാനം ഉയര്‍ന്ന് 27,067 കോടിരൂപയായി.
മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജിഎന്‍പിഎ)5.44 ശതമാനത്തില്‍ നിന്ന് 4.98 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി (എന്‍എന്‍പിഎ) 1.81 ശതമാനത്തില്‍ നിന്ന് 1.50 ശതമാനത്തിലേക്കും പാദാടിസ്ഥാനത്തില്‍ താഴ്‌ന്നത് ബാങ്കിന് നേട്ടമായി. കിട്ടാക്കടം തരണം ചെയ്യാനുളള നീക്കിയിരിപ്പു ബാധ്യത (പ്രൊവിഷന്‍) 18.1 ശതമാനം താഴ്‌ന്ന് 11,051 കോടി രൂപയായതും ആശ്വാസമായി. 2020-21 ലേക്ക് ഓഹരി ഒന്നിന് നാലുരൂപ വീതം ലാഭ വിഹിതം ബാങ്ക് പ്രഖ്യാപിച്ചു.

