ന്യൂഡല്‍ഹി: ഇന്ത്യയുടെ ഷൂട്ടിംഗ് പരിശീലക മൊണാലി ഗോര്‍ഹെ ബ്ലാക്ക്‌ഫംഗസ് ബാധിച്ച് മരിച്ചു. 44 വയസായിരുന്നു. ഇന്ത്യന്‍ ഷൂട്ടിംഗ് ടീമിന്റെ പിസ്റ്റള്‍ കോച്ചായിരുന്നു. ഇവര്‍ക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നു. 15 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം കോവിഡ് നെഗറ്റീവായ മൊണാലിക്ക് പിന്നീട് ബ്ലാക്ക്‌ഫംഗസ് ബാധിക്കുകയായിരുന്നു. കോവിഡ് ബാധിതനായിരുന്ന മൊണാലിയുടെ പിതാവ് മനോഹര്‍ ഗാര്‍ഗെ വ്യാഴാഴ്ച അന്തരിച്ചിരുന്നു.
നാസിക്കിലെ ആദ്യ ഷൂട്ടിംഗ് ബാച്ചില്‍ അംഗമായിരുന്ന മൊണാലി 2006മുതല്‍ പരിശീലകയാണ്. ജര്‍മ്മനിയില്‍ നിന്നും ഐഎസ്‌എസ്‌എഫ് കോച്ചിംഗ് സര്‍ട്ടിഫിക്കറ്റ് നേടിയ മൊണാലി 2016ല്‍ സാഫ് ഗെയിംസിനുളള ശ്രീലങ്കന്‍ ടീമിന്റെ പരിശീലകയായിരുന്നു. മൊണാലിസയുടെ ശിക്ഷണത്തില്‍ ശ്രീലങ്കന്‍ പുരുഷടീം വെങ്കലം നേടി തുടര്‍ന്നാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലകയായത്.

