തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമ സഭയുടെ ആദ്യ സമ്മനേളനത്തിന് 2021 മെയ് 24ന് തുടക്കമാവും. ജൂണ്‍ 14 വരെ തുടര്‍ന്നേക്കുമെന്നാണ് സൂചന. ജൂണ്‍ നാലിന് രാവിലെ 9 ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പുതുക്കിയ ബഡ്‌ജറ്റ് അവതരിപ്പിക്കും. മൂന്നുദിവസത്തെ ബജറ്റ് ചര്‍ച്ചക്കുശേഷം വോട്ട ഓണ്‍ അക്കൗണ്ട് പാസാക്കി പിരിയുന്നതിനാണ് ആലോചന. പിന്നീട് ഓഗസറ്റില്‍ നിയമ സഭ ചേര്‍ന്ന് പൂര്‍ണ ബജറ്റ് പാസാക്കാനാണ് നീക്കം. കോവിഡിന്റെ പാശ്ചാത്തലത്തില്‍ നിയമസഭ സമ്മേളനം എത്രത്തോളം തുടരണമെന്ന് കാര്യത്തില്‍ കാര്യോപദേശക സമിതി ചേര്‍ന്ന് തീരുമാനിക്കും.
സമ്മേളനം തുടങ്ങുന്ന മെയ് 24ന് നിയുക്ത എംഎല്‍എ മാരുടെ സത്യ പ്രതിജ്ഞ നടക്കും. പ്രോടേം സ്‌പീക്കറായി കുന്നമംഗലത്തുനിന്നുളള അംഗം പിടിഎ റഹിം ഇന്നലെ ഗവര്‍ണര്‍ മുമ്പാെകെ സത്യപ്രതിജ്ഞ ചെയ്‌തു. പ്രോടേം സ്‌പീക്കറാണ് നിയുക്ത എംഎല്‍എ മാര്‍ക്ക് സത്യ വാചകം ചൊല്ലിക്കൊടുക്കുന്നത്. 25നാണ് സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് . എംപി രാജേഷാണ് സിപിഎംന്റെ സ്ഥാനാര്‍ത്ഥി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ മത്സരമുണ്ടാകും. സര്‍ക്കാരിന്റെ നയപ്രഖ്യാപനം 28ന് നടക്കും. തുടര്‍ന്നുളള ദിവസങ്ങളില്‍ നന്ദിപ്രമേയ ചര്‍ച്ച . നയപ്രഖ്യാപനത്തിന്‍റെ കരട് തയ്യാറാക്കാനായി ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു.