മല്ലപ്പളളി: സേവാഭാരതി കൊറ്റനാട് യൂണിറ്റിന്റെ ആംബുലന്‍സ് മറിഞ്ഞ് മൂന്നുപേര്‍ക്ക് നിസാര പരിക്കേറ്റു. ആംബുലന്‍സ് ഡ്രൈവര്‍ ചാലാപ്പളളി മായാവിലാസത്തില്‍ മനീഷ്‌കുമാര്‍, യാത്രക്കാരായ ആലപ്ര സ്വദേശി ,ഇയാളുടെ ബന്ധു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു.
ചാലാപ്പളളിക്ക് സമീപം പെരുമ്പെട്ടി റോഡില്‍ 2021 മെയ് 21ന് പുലര്‍ച്ചെ 3 മണിയോടെയായിരുന്നു അപകടം. ചെന്നൈയില്‍ നിന്നും ട്രെയിന്‍മാര്‍ഗം കായംകുളത്തെത്തിയ ആലപ്ര സ്വദേശിയെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുവരുന്ന വഴിയായിരുന്നു അപകടം. റോഡിലേക്ക് കുറുകെ ചാടിയ ഒരു നായയെ രക്ഷിക്കാന്‍ ശ്രമിക്കുനന്തിനെടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മറിയുകയായിരുന്നു. പെരുമ്പെട്ടി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

