കാസർഗോഡ്: നിലാവ് പദ്ധതി: 1500 എൽ.ഇ ഡി ബൾബുകൾ വാങ്ങും

കാസർഗോഡ്: നിലാവ് പദ്ധതിയിൽ 1500 എൽ.ഇ ഡി ബൾബുകൾ വാങ്ങുന്നതിന് നീലേശ്വരം നഗരസഭ ഭരണസമിതി അംഗീകാരം നൽകി. കെട്ടിട നിർമ്മാണ പെർമിറ്റുമായി ബന്ധപ്പെട്ട് നഗരസഭയിൽ ഐ.ബി.പി.എം.എസ് സോഫ്റ്റ് വെയർ നടപ്പാക്കുന്നതിനായി നിർദ്ദിഷ്ട സ്‌പെസിഫിക്കേഷനുള്ള കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കാൻ അംഗീകാരം നൽകി. 2021-22 വാർഷിക പദ്ധതി കേന്ദ്രധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉപപദ്ധതി അംഗീകരിക്കാനും സ്പിൽ ഓവർ പദ്ധതികൾ അംഗീകരിക്കാനും തീരുമാനിച്ചു.

ആരോഗ്യ പദ്ധതി 70 ലക്ഷം, കുടിവെള്ള പദ്ധതി 95 ലക്ഷം, നഗരസഭ കെട്ടിടത്തിന് അനുബന്ധ സൗകര്യമൊരുക്കൽ 1778500 രൂപ, വിവിധ കുടിവെള്ള പദ്ധതകളുടെ പൈപ്പ്‌ലൈൻ നീട്ടൽ 10 ലക്ഷം, ചിറപ്പുറം പൊതുശ്മശാനം നിർമ്മാണം 40 ലക്ഷം എന്നിങ്ങനെ ആകെ 4,44,62,000 രൂപയുടെ പദ്ധതിക്ക് നഗരസഭാ കൗൺസിൽ അംഗീകാരം നൽകി. കോവിഡ്-19 നിയന്ത്രണ പരിപാടിയുടെ ഭാഗമായി വാർഡ്തല ജാഗ്രത സമിതി യോഗങ്ങൾ ചേർന്ന് 50 വീടുകൾ ഉൾപ്പെടുന്ന ക്ലസ്റ്റർ, മോണിറ്ററിംഗ് കമ്മിറ്റി എന്നിവ രൂപീകരിക്കാനും തീരുമാനിച്ചു. ഓൺലൈനായി ചേർന്ന യോഗത്തിൽ നഗരസഭാ ചെയർപേഴ്‌സൺ ശാന്ത ടി.വി അധ്യക്ഷത വഹിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →