പാലക്കാട്‌ ജില്ലയില്‍ 30 തദ്ദേശ സ്ഥാപനങ്ങള്‍ കൂടി പൂര്‍ണമായി അടക്കുന്നു

പാലക്കാട്‌ : കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതലുളള ജില്ലയിലെ 30 തദ്ദേശ സ്ഥാപനങ്ങള്‍ കൂടി പൂര്‍ണമായി അടച്ചിടാന്‍ ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവായി. നേരത്തെ അടച്ചിടല്‍ പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കു പുറമേയാണിത്‌. ചെര്‍പ്പുളശേരി,ചിറ്റൂര്‍-തത്മംഗലം , നഗരസഭകളും, അഗളി ,അലനല്ലൂര്‍, ചാലിശേരി,എരുമയൂര്‍, എരുത്തേമ്പതി, കാഞ്ഞിരപുഴ ,കോട്ടോപ്പാടം, കുമരംപുത്തൂര്‍, കുത്തനൂര്‍,ലക്കിടിപേരൂര്‍, മാത്തൂര്‍,മുണ്ടൂര്‍, നെല്ലായ,നെല്ലിയാമ്പതി, നെന്മാറ,പറളി, പട്ടഞ്ചേരി ,പെരുമാട്ടി, പൊല്‍പ്പളളി, പുക്കോട്ടുകാവ്‌, പുതുക്കോട്‌ , പുതുപ്പരിയാരം, ശ്രീകൃഷ്‌ണപുരം, തച്ചനാട്ടുകര, തൃക്കടീരി, വടകരപ്പതി, വടവന്നൂര്‍,വണ്ടാഴിഎന്നീ പഞ്ചായത്തുകളുമാണ്‌ ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ അടച്ചിടുന്നത്‌.

മേല്‍പറഞ്ഞ നഗരസഭകളുടെയും പഞ്ചായത്തുകളുടെയും അതിര്‍ത്തികള്‍ അടക്കുന്നതിന്‌ വേണ്ടിയുളള നടപടി ബന്ധപ്പട്ട പോലീസ്‌ സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍മാര്‍, നഗരസഭ,പഞ്ചായത്ത്‌ അധികൃതര്‍ എന്നിവര്‍ സംയുക്തമായി നിര്‍വഹിക്കും. ഈ സ്ഥലങ്ങളില്‍ പുറത്തേക്കും അകത്തേക്കും പ്രവേശിക്കുന്നതിന്‌ ഒരു എന്‍ട്രി ഒരുഎക്‌സിറ്റ്‌ എന്ന രീതിയിലുളള സംവിധാനം ഏര്‍പ്പെടുത്തും. ആളുകള്‍ക്ക്‌ ഭക്ഷണം ഭക്ഷണ സാധനങ്ങള്‍ എന്നിവ എത്തിക്കുന്നതിന്‌ ആര്‍ആര്‍ടിമാര്‍ വാളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം ഉറപ്പാക്കും. ആവശ്യ സേവനങ്ങള്‍ക്കും ആശുപത്രി യാത്രകള്‍ക്കുമല്ലാതെ ജനം പുറത്തിറങ്ങുന്നത്‌ തടയും. ലോക്ക്‌ഡൗണ്‍ ഇളവുകള്‍ ഈ പ്രദേശങ്ങളില്‍ ബാധകമല്ല. അവശ്യ വസ്‌തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ ഏഴുമുതല്‍ ഉച്ചക്ക്‌ രണ്ടുമണിവരെ മാത്രം . ഹോം ഡെലിവറി മാത്രമാണ്‌ അനുവദിച്ചിട്ടുളളത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →