തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്ക് മൂന്നു കേന്ദ്രങ്ങള്‍കൂടി

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി പുതുതായി മൂന്നു ഡി.സി.സികൾ ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

ചിറയിന്‍കീഴ്, നെയ്യാറ്റിൻകര, തിരുവനന്തപുരം താലൂക്കുകളിലായി ഓരോ ഡി.സി.സികള്‍ വീതമാണ് ഏറ്റെടുത്തത്. ഇവിടെ 300 പേര്‍ക്കുള്ള കിടക്ക സൗകര്യമുണ്ടാകും.  ഇവിടങ്ങളില്‍ ആവശ്യമുള്ള ജിവനക്കാരെയും ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങളും എത്രയും വേഗം സജ്ജമാക്കണമെന്നും  ജില്ലാ കളക്ടര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →