ലേയ്ക്കും മണാലിക്കുമിടെ പുതിയ തുരങ്കം വരുന്നു

ന്യൂഡല്‍ഹി: ലേയ്ക്കും മണാലിക്കുമിടയില്‍ ഷികുന്‍ ലാ ചുരത്തിന് അടിയിലൂടെ 4.25 കി.മീ. നീളമുള്ള തുരങ്കം നിര്‍മിക്കാന്‍ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗെനെസേഷനെ (ബി.ആര്‍.ഒ.)ചുമതലപ്പെടുത്തി.കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റേതാണു തീരുമാനം. ലഡാക്ക് സെക്ടറിലെ സേനാതാവളങ്ങളിലേക്ക് ഏതു കാലാവസ്ഥയിലും സാധനസാമഗ്രികള്‍ എത്തിക്കാന്‍ ഈ തുരങ്കം ഉപകരിക്കും. 1,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന തുരങ്കം 2024-ല്‍ പൂര്‍ത്തിയാക്കാനാണു തീരുമാനം.

ഏതു കാലാവസ്ഥയിലും മണാലിയില്‍നിന്നു ദര്‍ചാ-പാദുന്‍-നിമ്മു വഴി എളുപ്പത്തില്‍ ലേയിലെത്താന്‍ ഈ തുരങ്കം പ്രയോജനപ്പെടും. ബി.ആര്‍.ഒയും നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡും (എന്‍.എച്ച്.ഐ.ഡി.സി.എല്‍) കഴിഞ്ഞ മാര്‍ച്ചില്‍ ഇതുസംബന്ധിച്ച നിര്‍ദേശം പ്രതിരോധ മന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചിരുന്നു. രണ്ടു നിര്‍ദേശങ്ങളും പഠിച്ച ശേഷം ഹ്രസ്വ തുരങ്കമെന്ന ബി.ആര്‍.ഒയുടെ നിര്‍ദേശത്തിന് അനുകൂലമായി പ്രതിരോധ മന്ത്രാലയം തീരുമാനമെടുക്കുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →