കൊളംബോ: കോവിഡ്-19 വൈറസ് മഹാമാരി മൂലം ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉപേക്ഷിച്ചു. അടുത്ത മാസം ശ്രീലങ്കയിലാണ് ഏഷ്യാ കപ്പ് നടക്കേണ്ടിയിരുന്നത്. കഴിഞ്ഞ വര്‍ഷം പാകിസ്താനില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണു ലങ്കയിലേക്കു വേദി മാറ്റിയത്. നിലവിലെ സാഹചര്യത്തില്‍ ഏഷ്യാ കപ്പ് നടത്തുന്നതു സുരക്ഷിതമല്ലെന്ന് ശ്രീലങ്ക ക്രിക്കറ്റ് ചീഫ് എക്സിക്യൂട്ടീവ് ആഷ്ലെ ഡി സില്‍വ പറഞ്ഞു. 2023 ലെ ഏകദിന ലോകകപ്പിനു ശേഷം ഏഷ്യാ കപ്പ് ട്വന്റി20 നടത്താന്‍ ആലോചിക്കാമെന്നും ആഷ്ലെ ഡി സില്‍വ പറഞ്ഞു.
അതിനിടയിലെല്ലാം വിവിധ പരമ്പരകളും പര്യടനങ്ങളും നടക്കുന്നുണ്ട്. ഏഷ്യാ കപ്പ് ട്വന്റി20 ഉപേക്ഷിച്ചതായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ദക്ഷിണേഷ്യയില്‍ കോവിഡ് -19 വൈറസ് വ്യാപനം തീവ്രമായിരുന്നു. ലങ്ക ഇന്നലെ പത്ത് ദിവസത്തെ വിമാന യാത്രാ വിലക്കും പ്രഖ്യാപിച്ചു.
കോവിഡ്-19: ഏഷ്യാ കപ്പ് ഉപേക്ഷിച്ചു
