കാസർഗോഡ്: ക്ഷീരകർഷകർക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ നൽകുന്നു

കാസർഗോഡ്: കോവിഡ് പശ്ചാത്തലത്തിൽ ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്ന ക്ഷീരകർഷകർക്ക് ക്ഷീരവികസനവകുപ്പ് സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം ചെയ്യുന്നു. ക്ഷീരവികസനവകുപ്പിനു കീഴിൽ രജിസ്റ്റർ ചെയ്ത ക്ഷീരസംഘങ്ങളിൽ 2021 ഏപ്രിൽ മാസത്തിൽ പാലളന്ന ക്ഷീര കർഷകർക്ക് കാലിത്തീറ്റ 50 കിലോയുള്ള ചാക്ക് ഒന്നിനു 400 രൂപ ക്ഷീരവികസനവകുപ്പിൽ നിന്നും സബ്സിഡി ആയി ലഭിക്കും. മിൽമ ഫീഡ്സ് (മിൽമ ഗോൾഡ്) അല്ലെങ്കിൽ കേരളാഫീഡ്സ് (എലൈറ്റ്) കാലിത്തീറ്റയാണ് സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നത്.

ക്ഷീരസംഘത്തിൽ ഒന്നു മുതൽ 10 ലിറ്റർ വരെ പാൽ നൽകിയ കർഷകർക്ക് രണ്ട് ചാക്ക് കാലിത്തീറ്റയും 11 മുതൽ 20 ലിറ്റർ വരെ പാൽ നൽകിയ കർഷകർക്ക് മൂന്നു ചാക്ക് കാലിത്തീറ്റയും 20 ലിറ്ററിനു മുകളിൽ പാൽ അളന്ന കർഷകർക്ക് അഞ്ച് ചാക്ക് കാലിത്തീറ്റയുമാണ് ലഭിക്കുക. അർഹരായ കർഷകരുടെ വിവരങ്ങൾ  ക്ഷീരസംഘം സെക്രട്ടറിമാർ അതാത് ബ്ലോക്ക് ക്ഷീരവികസന ഓഫീസർമാർക്ക് മെയ് 30നകം ലഭ്യമാക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →