കനത്തമഴയില്‍ നിമിഷനേരം കൊണ്ടൊരു കിണര്‍ വീട്ടുമുറ്റത്ത്

എടപ്പാള്‍: മലപ്പുറംജില്ലയിലെ ചങ്ങരംകുളത്തിനടുത്ത് മുളളംകുന്നില്‍ വീട്ടുമുറ്റത്ത് അപ്രതീക്ഷിതമായി ഒരു കിണര്‍ രൂപം കൊണ്ടു. നിമിഷനേരം കൊണ്ടാണ് കിണര്‍ രൂപം കൊണ്ടത്. കപ്പൂര്‍ പഞ്ചായത്തിലെ എറവക്കാട് സ്വദേശി ബാലന്റെ നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ വീടിനോട് ചേര്‍ന്നാണ് കിണറിന്റെ ആകൃതിയില്‍ വട്ടത്തില്‍ കുഴി രൂപപ്പെട്ടത്. വീടിന്റെ പുറകുഭാഗത്തായി വലിയ ശബ്ദം കേട്ട അയല്‍വാസികളായ യുവാക്കള്‍ ചെന്ന് നോക്കിയപ്പോഴാണ് കിണറിന്റെ രൂപത്തിലുളള കുഴിു രൂപപ്പെട്ടിരിക്കുന്നതായി കണ്ടത്.

കുഴിക്ക് 10 അടിയോളം താഴ്ചയുണ്ട്. മഴയില്‍ പലപ്പോഴും കിണര്‍ ഇടിഞ്ഞു താഴുന്നത് പതിവാണെങ്കിലും പുതയതായി കിണര്‍ രൂപപ്പെുന്നത് ഇതാദ്യമാണെന്ന് നാട്ടുകാര്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →