ബീജിങ്: പര്‍വതാരോഹകര്‍ വഴി കോവിഡ് വ്യാപനമുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ചൈന തങ്ങളുടെ മേഖലയില്‍കൂടി എവറസ്റ്റ് കയറ്റം നിരോധിച്ചു. നേപ്പാളില്‍ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണു നടപടി. ഈ വര്‍ഷം ഇതുവരെ 38 പേര്‍ക്കാണു എവറസ്റ്റ് ആരോഹണത്തിനു ചൈന അനുമതി നല്‍കിയത്. നേപ്പാള്‍ 408 വിദേശികള്‍ക്കാണ് അനുമതി നല്‍കിയിരുന്നു. അനിശ്ചിത കാലത്തേക്കാണു പര്‍വതാരോഹകര്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കോവിഡ്: എവറസ്റ്റ് കയറ്റം നിരോധിച്ച് ചൈന
