ഡല്‍ഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷ സംബന്ധിച്ച അന്തിമ തീരുമാനം ജൂണ്‍ ആദ്യവാരം ഉണ്ടാകും. രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന്റെ അധ്യക്ഷതയില്‍ ആണ് തീരുമാനം.സിബിഎസ്ഇ പരീക്ഷ മാറ്റാത്തതിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. ഇക്കാര്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് രക്ഷിതാക്കള്‍ കത്തയച്ചിരുന്നു. കൂടാതെ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലും ആണ്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇടപെടല്‍.രാജ്യത്ത് നിലവില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിന് പിന്നാലെ മൂന്നാം തരംഗ ഭീഷണിയും ഉയരുന്നുണ്ട്. കൂടാതെ കോവിഡ് പ്രതിരോധ വാക്സിന്‍ കുട്ടികള്‍ക്ക് നല്‍കാന്‍ ഇനിയും സമയം ഏറെ വേണ്ടിവരും. ഈ സാഹചര്യം കണക്കിലെടുത്താണ് നേരത്തെ പരീക്ഷ റദ്ദാക്കുന്നതിലേക്ക് ചര്‍ച്ച നീങ്ങിയത്.