കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി റോഷി അഗസ്റ്റിനെ തെരഞ്ഞെടുത്തു

കോട്ടയം: കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി റോഷി അഗസ്റ്റിനെ തെരഞ്ഞെടുത്തു. ഡെപ്യൂട്ടി ലീഡറായി ഡോ. എന്‍ ജയരാജിനെയും, പാര്‍ട്ടി വിപ്പായി അഡ്വ. ജോബ് മൈക്കിളിനെയും, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി അഡ്വ പ്രമോദ് നാരായണനെയും, ട്രഷററായി അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെയും തെരഞ്ഞെടുത്തു.

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയുടെ അധ്യക്ഷതയില്‍ 16/05/21 ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തോമസ് ചാഴികാടന്‍ എംപി, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →