ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്പുട്നിക് വാക്സിന്റെ ഉല്പാദനം വര്‍ധിപ്പിക്കാന്‍ റഷ്യ. ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ നിക്കോളായ് കുഡാഷെവ് ആണ് ഇക്കാര്യം അറിയിച്ചത്. സ്പുട്നിക് റഷ്യന്‍-ഇന്ത്യന്‍ വാക്സിനാണ്. രാജ്യത്ത് പ്രതിവര്‍ഷം 850 ദശലക്ഷം സ്പുട്നിക് 5 വാക്സിന് നിര്‍മിക്കാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നു. വൈകാതെ തന്നെ സ്പുട്നിക് ലൈറ്റിന്റെ സിംഗിള്‍ ഡോസ് വാക്സിന് അവതരിപ്പിക്കാനുള്ള പദ്ധതികളും നടത്തിവരുന്നതായി കുഡാഷെവ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ വാക്സിന് വിതരണം ചെയ്തതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 12നാണ് സ്പുട്നിക് വാക്സിന് ഇന്ത്യയില്‍ അനുമതി നല്‍കിയത്. 21 ദിവസത്തെ ഇടവേളയില്‍ കുത്തിവയ്ക്കുന്ന രണ്ട് ഡോസുകളുള്ള വാക്സിനാണ് സ്പുട്നിക്.
ഇന്ത്യയില്‍ സ്പുട്നിക് വാക്സിന്റെ ഉല്പാദനം വര്‍ധിപ്പിക്കാന്‍ റഷ്യ
