ന്യൂഡല്‍ഹി: ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വെസ്റ്റേണ്‍ റെയില്‍വേ നിരവധി ട്രെയിനുകള്‍ റദ്ദാക്കി. മെയ് 16 ഞായറാഴ്ച മുതല്‍ 21 വരെ അറുപതോളം ട്രെയിനുകളാണ് നിര്‍ത്തിവയ്ക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ചില ട്രെയിനുകള്‍ ഇടക്ക് വച്ച് സര്‍വീസ് അവസാനിപ്പിച്ചിട്ടുമുണ്ട്. വാരണാസി -ഓക്ക, ഹൗറ-പോര്‍ബന്ദര്‍, ബംഗളൂരു ഗാന്ധിഗ്രാം , ദാദര്‍ ഭുജ്, ജബല്‍പൂര്‍-ഓക്ക, പുരി -ഓക്ക തുടങ്ങി 60 സര്‍വീസുകളാണ് 20ാം തിയ്യതി വരെ നിര്‍ത്തിവച്ചിരിക്കുന്നത്. ഗാന്ധിധാം പുരി എക്സ്പ്രിസ് അഹമ്മദാബാദില്‍ സര്‍വീസ് അവസാനിപ്പിച്ചു, രാമേശ്വരം-ഓക്ക, എറണാകുളം-ഓക്ക, ഓക്ക – എറണാകുളം എക്സ്പ്രസുകളും സര്‍വീസ് അഹമ്മദാബാദില്‍ വച്ച് സര്‍വീസ് അവസാനിപ്പിച്ചു.
ടൗട്ടെ ചുഴലിക്കാറ്റ്: അറുപതോളം ട്രെയിനുകള്‍ നിര്‍ത്തി വെസ്റ്റേണ്‍ റെയില്‍വേ
