ഭുവനേശ്വര്‍: രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ കോവിഡിന്റെ പിടിയിലമർന്നിരിക്കവെ 23 ദിവസം കൊണ്ട് ഒഡീഷ കയറ്റി അയച്ചത് 13305.864 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്സിജന്‍. 726 ടാങ്കറുകളിലായി 13 സംസ്ഥാനങ്ങള്‍ക്കാണ് ഒഡീഷ് ഓക്സിജന്‍ നല്‍കിയത്.
പൊലീസിന്റെ മേല്‍നോട്ടത്തിലും അകമ്പടിയിലുമാണ് ടാങ്കറുകള്‍ അയച്ചതെന്ന് ഒഡീഷ പൊലീസ് 15/05/21 ശനിയാഴ്ച വ്യക്തമാക്കി. കൂടുതല്‍ ഇനിയും അയക്കുമെന്നും പൊലീസ് പറഞ്ഞു. ഓരോ സംസ്ഥാനങ്ങളിലേക്കും അയച്ച ടാങ്കറുകളുടെ എണ്ണവും ഒഡീഷ പൊലീസ് വെളിപ്പെടുത്തി.

