തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ കാലവർഷം മെയ് 31ന് കേരളത്തിൽ എത്താൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മോഡൽ അനുമാനങ്ങളിൽ നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യതയും പറയുന്നുണ്ട്. 14/05/21 വെളളിയാഴ്ച പുറത്തിറക്കിയ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടിലാണ് പുതിയ അറിയിപ്പ്.
നാല് മാസം നീണ്ടു നിൽക്കുന്ന തെക്കു പടിഞ്ഞാറൻ കാലവർഷം സാധാരണ ജൂൺ ആദ്യമാണ് കേരളത്തിൽ എത്താറുള്ളത്. പുതിയ കാലാവസ്ഥാ പ്രവചനം പ്രകാരം സാധാരണ കാലവർഷം എത്തുന്ന സമയത്ത് തന്നെ ഈ വർഷവും എത്താനുള്ള സാധ്യതയാണ് കാണുന്നത്. മെയ് 6ന് കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ രണ്ടാം ഘട്ട പ്രവചനമായ എക്സറ്റൻഡഡ് റേഞ്ച് ഫോർകാസ്റ്റിൽ (ഇആർഎഫ്) കേരളത്തിൽ ജൂൺ ഒന്നിന് കാലവർഷം എത്തുമെന്നായിരുന്നു പ്രവചനം.

