കൊവിഡ് വ്യാപനം: പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം ആരംഭിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും വാക്സിനേഷനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗംആരംഭിച്ചു. രാവിലെ 11 മണിക്കാണ് യോഗം ആരംഭിച്ചത്. ഓക്സിജന്റെയും മരുന്നുകളുടെയും ലഭ്യതയും വിതരണവുമായി ബന്ധപ്പെട്ട് 12/05/21 ബുധനാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു.വാക്സിന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി നിര്‍മ്മാതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നതായി മന്ത്രിമാര്‍ പ്രധാനമന്ത്രിയെ അറിയിച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തെ മൂന്നാംഘട്ട വാക്സിനേഷന്‍ നടക്കുകയാണ് ഇപ്പോള്‍. നിരവധി സംസ്ഥാനങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും വാക്സിന്‍ ഉത്പാദനം കൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →