ന്യൂഡല്‍ഹി: വിഖ്യാത ഗൈനക്കോളജിസ്റ്റ് ഡോ. എസ്.കെ. ഭണ്ഡാരി (86) കോവിഡ് ബാധിച്ചു മരിച്ചു. ഹൃദയസംബന്ധിയായ അസുഖങ്ങളെത്തുടര്‍ന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വൈറസ് ബാധിതനായി മരണം.
ഗംഗാറാം ആശുപത്രിയിലെ സുദീര്‍ഘമായ സേവനകാലയളവിനിടെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രിയങ്കയുടെ രണ്ടു മക്കളും പിറന്നുവീണത് ഡോ. ഭണ്ഡാരിയുടെ കൈകളിലാണ്. കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടു ഡോസും ഡോ. ഭണ്ഡാരി സ്വീകരിച്ചിരുന്നു. 97 വയസുകാരനായ മുന്‍ ഐ.എ.എസുകാരന്കൂടിയായ ഭര്‍ത്താവ് ജെ.എസ്. ഭണ്ഡാരിയും കോവിഡ് ബാധിതനായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

