59 ആശുപത്രികളിലായി 1105 കിടക്കകൾ ഒഴിവ്
കോഴിക്കോട്: കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി ജില്ലയിൽ മൂന്ന് കോവിഡ് ആശുപത്രികൾ കൂടി സജ്ജമാക്കി. നിലവിൽ 59 കോവിഡ് ആശുപത്രികളിലെ 3272 കിടക്കകളിൽ 1105 എണ്ണം ഒഴിവുണ്ട്. 78 ഐ. സി.യു കിടക്കകളും 22 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 352 കിടക്കകളും ഒഴിവുണ്ട്. 14 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 323 കിടക്കകൾ, 24 ഐ. സി. യു, 13 വെന്റിലേറ്റർ, 181 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.
10 സി.എഫ്.എൽ.ടി.സികളിലായി ആകെയുള്ള 916 കിടക്കകളിൽ 468 എണ്ണം ബാക്കിയുണ്ട്. എസ്. എൽ. ടി.സികളായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ 73 കിടക്കകളും, കാരപ്പറമ്പ് ഹോമിയോ കോളേജിൽ 33 എണ്ണവും, എൻ.ഐ. ഇ. എൽ. ടിയിൽ 95 എണ്ണവും എൻ. ഐ. ടി എം. ബി. എ ഹോസ്റ്റലിൽ 197 കിടക്കകളും ഒഴിവുണ്ട്. 81 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 1999 കിടക്കകളിൽ 1501 എണ്ണം ഒഴിവുണ്ട്.

